തുര്‍ക്കി: ഗാലറിയിലിരുന്ന് ഫുട്ബോള്‍ മത്സരം വീക്ഷിക്കുന്നതിനിടെ ആളുകള്‍ക്കിടയില്‍ ഒരു കൂസലുമില്ലാതെ പുകവലിയ്ക്കുന്ന പയ്യന്‍ ,പിന്നെ നടന്നത് നാടകീയ സംഭവങ്ങള്‍ങ്ങളായിരുന്നു. അര്‍ബുദത്തിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. തുര്‍ക്കിയിലെ ഫുട്‌ബോള്‍ ക്ലബ്ബായ ബേര്‍സാസ്‌പോറും ഫെനല്‍ബാച്ചേയും തമ്മിലാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. പെട്ടെന്നായിരുന്നു മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഒരു കുട്ടിയുടെ തൊട്ടടുത്ത ഇരുന്ന് പുകവലിക്കുന്ന പയ്യനെ ക്യാമറ കണ്ണുകള്‍ കണ്ടെത്തിയത്.. ഗാലറിയിലെ കാണികളെ കാണിക്കുന്നതിന് ഇടയിലായിരുന്നു ഇത്. അവന്റെ മുഖം ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞിട്ടും അവന്‍ കൂസലില്ലാതെ പുകവലി തുടര്‍ന്നു.
Read Also : സ്‌പോണ്‍സറുടെ വീടിന് തീയിട്ടു : യുവതിയ്ക്ക് സംഭവിച്ചത് ഇങ്ങനെ
ഇതോടെ സംഘാടകര്‍ അവന്റെ അടുത്ത് ഓടിയെത്തി. ഇനിയായിരുന്നു ട്വിസ്റ്റ്. അടുത്തെത്തിയപ്പോള്‍ സംഘാടകര്‍ പയ്യനെ പിടിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അതിനുള്ള തെളിവുകളും എല്ലാം ശരരിയായിരുന്നു. പുക വലിച്ച ആ കുട്ടിയ്ക്ക് വയസ് 36 ആയിരുന്നു. പക്ഷേ കാഴ്ച്ചയില്‍ അയാള്‍ കുഞ്ഞു പയ്യനെപ്പോലെയായിരുന്നു. അതു മാത്രമല്ല, അയാളുടെ തൊട്ടടുത്തിരുന്ന് മകനായിരുന്നു. പ്രായം സംബന്ധിച്ച് സത്യാവസ്ഥ ബോധ്യമായതോടെ പൊതുസ്ഥലത്ത് പുകവലിച്ചതിന് 13 യൂറോ പിഴയടപ്പിച്ചാണ് സംഘാടക സമിതി ‘പയ്യനെ’ വെറുതെ വിട്ടത്.
Post Your Comments