Latest NewsIndiaNews

എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറി

റായ്‌പൂർ: എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറിയതായി ആരോപണം. ഛത്തീസ്‌ഗഡിൽ നിന്നുള്ള എംഎൽഎ വിനോദ് ചന്ദ്രകർ ആണ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്. താമസിച്ച് എത്തിയതിനാൽ ഫ്‌ളൈറ്റിൽ കേറാൻ അനുവദിക്കാത്തതിനാലാണ് എംഎൽഎ ഇത്തരത്തിൽ പെരുമാറിയത്.

Read also: പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി എയർ ഇന്ത്യയും

ഫ്ലൈറ്റ് എടുക്കേണ്ട സമയം ആയപ്പോഴേക്കും അഞ്ച് പേരൊഴികെ ബാക്കി എല്ലാവരും 5.36 ന് തന്നെ ബോർഡിങ് ചെയ്‍തു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 6.13 ന് ശേഷമാണ് എംഎൽഎയും കൂട്ടരും എത്തിയത്. അതിനാലാണ് ഇവരെ കയറാൻ അനുവദിക്കാതിരുന്നത്. 6.30 ക്ക് തന്നെ ഫ്ലൈറ്റ് പുറപ്പെടുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button