ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി എയർ ഇന്ത്യ. യാത്രക്കാർക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്ട്രോ, കുപ്പി എന്നിവയാണ് ഒഴിവാക്കുന്നത്. കുടിവെള്ളം, ചായ, കാപ്പി എന്നിവ പേപ്പര്‍ കപ്പുകളിലാണ് ഇനി നല്‍കുക. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കനം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളിൽ ഭക്ഷണം നൽകും. കത്തി, മുള്ള്, സ്‌പൂണ്‍ തുടങ്ങിയവ പൂവരശ് തടി കൊണ്ടുണ്ടാക്കിയത് ഉപയോഗിക്കും.
Read also: രാജ്യത്ത് നിന്നും പ്ലാസ്റ്റിക്കിനെ തുരത്താനൊരുങ്ങി മോദി സർക്കാർ
ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആഹ്വാനം ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അശ്വനി ലൊഹാനിയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments