തെലങ്കാന: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍. ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് നടപടി. മകന്‍ നാരാ ലോകേഷ് ഉള്‍പ്പെടെ ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെയായിരുന്നു ഇന്ന് ഗുണ്ടുരില്‍ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഗുണ്ടൂരില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
ALSO READ: കയ്യേറ്റക്കാർ ബേക്കൽ കോട്ടയെയും വെറുതെ വിട്ടില്ല: കാണാതായത് 4.15 ഏക്കര്‍
ജഗമോഹന്‍ റെഡ്ഡി അധികാരത്തിലെത്തി നൂറ് ദിവസത്തിനിടെ എട്ട് ടി.ഡി.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ടി.ഡി.പി പ്രവര്‍ത്തകരുടെ റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും, ഗുണ്ടൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും രാത്രി എട്ടുവരെ ഉപവാസമിരിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ALSO READ: കഴുത്തില്‍ വള്ളി കുരുങ്ങി ഒന്‍പത് വയസുകാരി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
Post Your Comments