
കുന്നംകുളം: കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് ബൈക്ക് യാത്രിക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം. ചൂണ്ടല്‍ സ്വദേശികളായ സാഹേഷ് (20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന സ്‌കാനിയ ബസാണ് ഇവരുടെ ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി.
READ ALSO: മരട് ഫ്‌ളാറ്റ് പ്രശ്‌നം; സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി
മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഓണത്തോടനുബന്ധിച്ച് കുന്നംകുളത്ത് വന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മാറ്റി. സാഹേഷിന്റെ മൃതദേഹം റോയല്‍ ആശുപത്രിയിലും അഭിജിത്തിന്റെത് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
READ ALSO: നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം
Post Your Comments