Latest NewsIndiaNews

സിനിമ സ്റ്റൈൽ മെയ്ക്ക് ഓവർ: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ. മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ചാണ് മുപ്പത്തിരണ്ടുകാരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേൽ പൊലീസ് പിടിയിലായി.

ALSO READ: ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം

അമ്രിക് സിങ് എന്ന പേരില്‍ 82കാരന്റെ പാസ്പോർട്ടായിരുന്നു കൈവശം. വീല്‍ചെയലറിലാണ് ഇയാൾ വിമാനത്താവളത്തിലേക്ക് വന്നത്. പരിശോധനക്കിടെ ജയേഷ് മുഖത്ത് നോക്കാതെ വന്നപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. വ്യാജ പാസ്പോർട്ടും രേഖകളുമായാണ് ജയേഷ് വിമാനത്താവളത്തിലെത്തിയത്.

അതിനുശേഷം, നടത്തിയ വിശദ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കില്‍ പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്നതാണ് സംശയത്തിന് കാരണമായതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇയാള്‍ എത്തിയത്. ഇയാളെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button