ഫ്രാൻസ്: അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ബിസിനസ്സ് ടൂറിനിടയായിരുന്നു വിവാഹിതനായ യുവാവ് അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
ALSO READ: വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം
ഫ്രാൻസിൽ നടന്ന സംഭവത്തിൽ കോടതി യുവാവ് ജോലി ചെയ്തിരുന്ന കമ്പനിയോട് നഷ്ട പരിഹാരം നൽകാൻ ആവശ്യപ്പെട്ടു. ലൈംഗിക ബന്ധം എന്നാൽ കുളിക്കുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലെ സാധാരണ സംഭവമായി കോടതി വിലയിരുത്തി.
യുവാവിന്റെ കുടുംബത്തിന് കമ്പനി വർഷങ്ങളുടെ നഷ്ടപരിഹാരം നൽകേണ്ടിവരും. മരിച്ച യുവാവ് എഞ്ചിനീയറാണ്. റെയിൽവേ നിർമാണ സ്ഥാപനമായ ടി എസ് ഒയിൽ മേലധികാരികൾക്കുവേണ്ടി ലോയററ്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ചയാൾ.
ALSO READ: സ്കൂള്‍ തുറന്നു; ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അധ്യയനം നാളെ മുതല്‍
അതേസമയം, തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദിയാകാൻ കഴിയില്ലെന്ന് ടി എസ് ഒ വാദിച്ചു. കാരണം ഹൃദയാഘാതം ജോലിയുമായി ബന്ധമില്ലാത്തതും ലൈംഗികത വ്യഭിചാരവുമാണെന്ന് ടി എസ് ഒയുടെ അഭിഭാഷകൻ വാദിച്ചു.
Post Your Comments