ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ കേന്ദ്രമാക്കി ഭീകരരുടെ ആക്രമണ നീക്കം. ഇതിനായി പാകിസ്ഥാനില്‍ രഹസ്യയോഗങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Read Also : മാവോയിസ്റ്റ് ബന്ധം: മലയാളിയായ ജെന്നി റൊവീനയുടെ വസതിയില്‍ പൊലിസ് റെയ്ഡ്, ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു
ഇസ്ലാമബാദില്‍ വെച്ച് ജയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഖാലിസ്താനി സിന്ദാബാദ് ഫോഴ്സ് തുടങ്ങിയവര്‍ക്കൊപ്പം ഐഎസ്ഐ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. സൈന്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തുന്നതിനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം.
Read Also : കശ്മീർ വിഷയം : ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്ത്
സാമ്പയിലെ ബാരി ബ്രാഹ്മണ ക്യാമ്പ് സുഞ്ജ്വാന്‍, ജമ്മുവിലെ കാലുച്ചക്ക് ക്യാമ്പ് എന്നിവിടങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഷോപ്പിയാന്‍ മേഖലയിലൂടെ നുഴഞ്ഞു കയറി ജമ്മുവിലെത്താനുള്ള പദ്ധതികളും തീവ്രവാദികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
Post Your Comments