കോട്ടയം: അനുനയ ചര്‍ച്ചയില്‍ പി.ജെ.ജോസഫിന് മാനസാന്തരം . പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് പി ജെ ജോസഫ് പറഞ്ഞു. സമാന്തര പ്രചാരണങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫ്.
ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പാലായില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പികെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാന്, എംഎല്‍എമാരായ റോജി എം ജോണ്‍, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, എം കെ മുനീര്‍, പ്രഫ എന്‍ ജയരാജ്, റോഷി അഗസ്റ്റിന്, എംപിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
Post Your Comments