Latest NewsNewsIndia

മൂന്ന് വയസുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡിപ്പിക്കപ്പെട്ടതായി സൂചന, അമ്മയും രണ്ടാനച്ഛനും പിടിയിൽ

ചെന്നൈ: മൂന്ന് വയസുകാരിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ ഭവാനിയും രണ്ടാനച്ഛൻ ആസിഫും പോലീസ് പിടിയിലായി. മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് സൂചന. കൂടാതെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. നാല് വർഷം മുൻപായിരുന്നു ഭവാനി തന്റെ ആദ്യഭർത്താവായ രമേശിനെ വിവാഹം ചെയ്‌തത്‌. ഈ ബന്ധത്തിൽ മരിച്ച പെൺകുട്ടിയെ കൂടാതെ ഒരു വയസ് ഉള്ള ഒരു മകൻ കൂടി ഉണ്ട് ഇവർക്ക്. നാല് മാസങ്ങൾക്ക് മുൻപ് യുവതി രമേശുമായി പിരിയുകയും പിന്നീട് ആസിഫിനെ വിവാഹം കഴിക്കുകയുമായിരുന്നു.

Read also: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം

കഴിഞ്ഞ ഞായറാഴ്ച കുട്ടിയേയും കൊണ്ട് ഭവാനിയും ആസിഫും കൂടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. കുട്ടി മേശയിൽ നിന്ന് താഴെ വീണു എന്നായിരുന്നു ഡോക്ടറോട് പറഞ്ഞിരുന്നത്. പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബോഡി വിട്ടുനൽകുകയും ചെയ്‌തു. എന്നാൽ വിവരമറിഞ്ഞ രമേശ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button