കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്.
അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചു. നഗരസഭയുടെ പ്രത്യേക കൗണ്‍സിലില്‍ യോഗത്തിലാണ് നോട്ടീസ് നല്‍കാന്‍ തീരുമാനമെടുത്തത്. സുപ്രീം കോടതി വിധി നടപ്പാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനുള്ള തുടര്‍ നടപടികളുമായി മുന്നോട്ടു പോകും.
ALSO READ: വിമാനം പറപ്പിക്കണമെന്ന ആഗ്രഹം സഫലമായി; വനവാസി വിഭാഗത്തിലെ ആദ്യ വനിത പൈലറ്റ് രാജ്യത്തിൻറെ അഭിമാനം
സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്ന് കൊച്ചിയിലെ നാല് ഫ്‌ലാറ്റുകള്‍ പൊളിക്കാനുളള നീക്കം തടയണമെന്നായിരുന്നു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നതടക്കമുളള നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു നഗരസഭയുടെ തീരുമാനം. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചിരുന്നു. അഞ്ഞൂറോളം കുടുംബങ്ങളാണ് മരടിലെ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം : അധിക മഴയും ഒപ്പം കൊടുംചൂടും
Post Your Comments