ന്യൂഡല്‍ഹി: മനുഷ്യാവകാശ, സാമൂഹിക, ദലിത് പ്രവര്‍ത്തകരും എഴുത്തുകാരും പ്രതിചേര്‍ക്കപ്പെട്ട ഭീമാ കൊറിഗാവ് കേസുമായി ബന്ധപ്പെട്ട് മലയാളിയായ ജെന്നി റൊവീനയുടെ ഡല്‍ഹിയിലെ വസതിയില്‍ പൊലിസ് പരിശോധന. ജെന്നി റൊവീനയുടെ ഭര്‍ത്താവും ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനുമായ നി ബാബുവിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് ഡൽഹി പോലീസിന്റെ കണ്ടെത്തൽ. ഇവിടെ നിന്ന് ഫോണും ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പൊലിസ് എടുത്തുകൊണ്ടുപോയി.
കോഴിക്കോട് സ്വദേശിനിയായ ജെന്നിയുടെ ഭര്‍ത്താവ് ഹനി ബാബു തൃശൂര്‍ സ്വദേശിയാണ്. ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയുമാണ് എടുത്തുകൊണ്ടുപോയതെന്ന് ജെനി റൊവീന ഫേസ്ബുക്കില്‍ കുറിച്ചു. യാതൊരു സര്‍ച്ച് വാറണ്ടുമില്ലാതെയാണ് പൊലിസ് വന്നതെന്നും ജെനി ആരോപിച്ചു. ഹനി ബാബു, ഭീമാ കൊറിഗാവ് കേസുകളില്‍ നേരത്തെ അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി.എന്‍ സായിബാബയുള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി രൂപീകരിച്ച സമിതിയുടെയും പ്രവര്‍ത്തകനാണ്.
Post Your Comments