Latest NewsKeralaNews

ബസില്‍ യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം : തര്‍ക്കത്തിനൊടുവിലുണ്ടായ സംഭവം ഇങ്ങനെ

കുമരകം : ബസില്‍ യാത്രക്കാരനും കണ്ടക്ടറും തമ്മില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ ആശുപത്രിയിലെത്തി. ടിക്കറ്റ് നിരക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ ബസ് യാത്രക്കാരന്‍ ചോറ്റു പാത്രം കൊണ്ടു കണ്ടക്ടറുടെ തലയ്ക്കിടിച്ചു. തല പൊട്ടിയ ബസ് കണ്ടക്ടര്‍ റോഷന്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കോട്ടയം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ വൈകിട്ട് 5.50നാണ് സംഭവം.

Read Also : യുവാവിന് കൊടിമരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം : മര്‍ദ്ദനം പാര്‍ട്ടിയുടെ യുവജന സംഘടനയുടെ മറവില്‍

ചേര്‍ത്തലയില്‍ നിന്നു വരികയായിരുന്ന ബസില്‍ കൈപ്പുഴമുട്ട് ഭാഗത്തു നിന്നാണു യാത്രക്കാരന്‍ കയറിയത്. ടിക്കറ്റിനു നല്‍കിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. യാത്രക്കാരന്‍ ചന്തക്കവലയില്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും കയ്യിലിരുന്ന ചോറ്റു പാത്രം കൊണ്ടു കണ്ടക്ടറുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button