തിരുവനന്തപുരം: യുവാവിന് കൊടിമരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. വിഴിഞ്ഞത്ത് നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് യുവാവിനെ ഒരു സംഘം യുവാക്കള്‍ പരസ്യമായിട്ട് പാര്‍ട്ടി കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഇന്ന് രാവിലെ വിഴിഞ്ഞം തിയറ്റര്‍ ജങ്ഷനിലാണ് സംഭവം. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെ അക്രമി സംഘം വാളുകള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
അരമണിക്കൂറോളം യുവാവിനെ അക്രമി സംഘം കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം അറിഞ്ഞു വിഴിഞ്ഞം പോലീസ് എത്തിയാണ് യുവാവിനെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകേസുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ യുവാവിന് നേരെയാണ് ആക്രമണം നടന്നതെന്ന് വിഴിഞ്ഞം പോലീസ് പറയുന്നു. ലഹരി കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ യൂണിറ്റ് കമ്മിറ്റിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്നും പോലീസ് നിഷ്‌ക്രിയമായതോടെ തങ്ങളും ഭീതിയിലാണെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
Post Your Comments