പരാതിയുടെ വിവരങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനത്തിന് രൂപം നൽകി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെയുള്ള വിവരം തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കും. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫീസറും ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജിയുമായ പി പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി സഫലമായത്. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പരാതി നൽകുമ്പോൾ തന്നെ മൊബൈൽ നമ്പറും നൽകിയാൽ ഈ സംവിധാനം ലഭ്യമാകും.
Read also: ഓണാവധി; യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
Post Your Comments