Latest NewsNewsTechnology

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം : അവിടെ ഇറങ്ങുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവും

ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ശ്രമിച്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം , അവിടെ ഇറങ്ങുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡര്‍ പരാജയപ്പെട്ടത് അതുകൊണ്ടാണെന്നും യൂറോപ്യന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ലാന്‍ഡിങ്ങിന്റെ അവസാന നിമിഷം ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Read Also :വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ : ഇനി നടക്കാന്‍ പോകുന്നത് ഏറ്റവും നിര്‍ണായക ദൗത്യം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്ക് ഒരു ആളില്ലാ ദൗത്യം ആസൂത്രണം ചെയ്തിരുന്നു. ഏതാണ്ട് ഇന്ത്യയുടെ ചന്ദ്രയാന്‍ – 2 പോലെ തന്നെയായിരുന്നു. 2018ല്‍ ചന്ദ്രനില്‍ ലാന്‍ഡിങ് നടത്താനായിരുന്നു നീക്കം നടത്തിയിരുന്നത്. എന്നാല്‍ ഫണ്ടിന്റെ അഭാവം മൂലം പദ്ധതി റദ്ദാക്കുകയായിരുന്നു.

പദ്ധതി ഘട്ടങ്ങളില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ലാന്‍ഡിങ്ങിന്റെ അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ഉപരിതലം (ദക്ഷിണധ്രുവം) സങ്കീര്‍ണ്ണമായ അന്തരീക്ഷമാണ്. ചന്ദ്രന്റെ മറ്റു ഭാഗങ്ങളെ പോലെയല്ല ഇവിടുത്തെ കാര്യങ്ങള്‍. ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ചന്ദ്രോപരിതലത്തിലെ ശക്തമായ പൊടിപടലങ്ങള്‍ ഉപകരണങ്ങളില്‍ പറ്റിനില്‍ക്കുകയും യാന്ത്രിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡറിലെ സോളാര്‍ പാനലുകളുടെയും മറ്റ് സിസ്റ്റങ്ങളുടെയും കാര്യക്ഷമത കുറയ്ക്കാന്‍ പൊടിപടലങ്ങള്‍ കാരണമാകും

ഇലക്ട്രോസ്റ്റാറ്റിക്കിന്റെ സാന്നിധ്യം ചന്ദ്രന്റെ ഉപരിതലത്തിനു ചുറ്റുമുള്ള പൊടിപടലങ്ങള്‍ കൂടുതല്‍ അപകടസാധ്യത സൃഷ്ടിക്കുന്നു. ഈ കണികകള്‍ മൂലമുണ്ടാകുന്ന ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജിങ് ലാന്‍ഡറുകള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ അപകടമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലാന്‍ഡിങ് സമയത്ത് പേടകം (ലാന്‍ഡര്‍) സൗരോര്‍ജ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്ന നിഴലുകളെയും കുത്തനെയുള്ള ചരിവുകളെയോ വലിയ പാറകളെയോ പോലുള്ള അപകടങ്ങളെ നിരീക്ഷിക്കും. എന്നാല്‍ പേടകം വിശ്രമത്തിലായിരിക്കുമ്പോള്‍ ലാന്‍ഡറിനെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങള്‍ക്ക് അവിടെ ജീവിക്കണം, പക്ഷേ ബഹിരാകാശ പേടകത്തിനകത്തും പുറത്തും പൊടിപടലവുമായി നിങ്ങള്‍ നിരന്തരം പോരാടേണ്ടി വരുമെന്നാണ് ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍ യൂജിന്‍ സെര്‍നാനെ ഉദ്ധരിച്ച് ഇഎസ്എ റിപ്പോര്‍ട്ടില്‍ ചന്ദ്രന്റെ പൊടിപടലത്തെക്കുറിച്ച് പറയുന്നത്.

നാസയുടെയും ലാന്‍ഡിങ് സോണും ദക്ഷിണധ്രുവ പ്രദേശമാണ്. ആര്‍ട്ടെമിസ് എന്നറിയപ്പെടുന്ന ദൗത്യം ആസൂത്രണം ചെയ്യുമ്പോള്‍ ചന്ദ്രയാന്‍ -2 ല്‍ നിന്നുള്ള ഡേറ്റ ഉപയോഗിക്കുമെന്ന് നാസ ആവര്‍ത്തിച്ചു. ഈ പ്രദേശത്ത് ബഹിരാകാശ പേടകം ഇറക്കുന്നതില്‍ 17 തരം അപകടസാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button