![](/wp-content/uploads/2019/09/pepsi-.jpg)
ന്യൂഡല്‍ഹി : പെപ്‌സിക്കും കൊക്കകോളയ്ക്കും കേന്ദ്രത്തിന്റെ അന്ത്യശാസനം. പ്ലാസ്റ്റിക് ബോട്ടിലുകള്‍ മൂന്നു ദിവസത്തിനകം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് കുടിവെള്ള വിതരണ കമ്പനികള്‍ക്ക് അന്ത്യശാസനം നല്‍കി കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍. പെപ്സി, കൊക്കകോള ഉള്‍പ്പെടെയുള്ള കമ്പനികളോടാണ് മൂന്നു ദിവസത്തിനുള്ളില്‍ പ്ലാസ്റ്റിക്കിന് പകരം ബദല്‍ മാര്‍ഗം തേടണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : രാജ്യത്ത് ആക്രമണ നീക്കം : പാകിസ്ഥാനില്‍ രഹസ്യയോഗങ്ങള്‍ : ലക്ഷ്യം സൈന്യത്തിന്റെ തന്ത്രപരമായ സ്ഥലങ്ങളില്‍
പ്ലാസ്റ്റക് ഉപയോഗം ഒറ്റയടിക്കോ ഘട്ടംഘട്ടമായോ ഇല്ലാതാക്കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാസ്വാന്‍ അറിയിച്ചു.
പരിസഥിതി നശീകരണത്തിലും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ആരോഗ്യം ഇല്ലാതാക്കുന്നതിലും പ്ലാസ്റ്റിക് പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ പശുവിന്റെ ആമാശയത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തിയ സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുനരുപയോഗിക്കുകയെന്നത് പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ശാശ്വത പരിഹാരമല്ല. പ്ലാസ്റ്റിക് നിരോധനം തൊഴില്‍ നഷ്ടമുണ്ടാക്കില്ല. പ്ലാസ്റ്റിക്കിന് പകരമുള്ള മേഖലകളിലേക്ക് നിലവിലെ തൊഴിലാളികളെ നിയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments