ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി. പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു. ധനം, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചു . പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞതാണ് അധ്യക്ഷപദവി നല്‍കാതിരിക്കാന്‍ കാരണമെന്നും കേന്ദ്രം വ്യക്തമാക്കി.
Read Also : ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു
ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷനായി രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മയെ നിയമിക്കും. നിലവിലെ അധ്യക്ഷനായ പി. ചിദംബരത്തെ മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പാര്‍ലമെന്റില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. ഈ സാഹചര്യത്തിലാണ് സുപ്രധാന സമിതിയുടെ അധ്യക്ഷപദവികള്‍ നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
Post Your Comments