ഡല്‍ഹി: വിദേശത്തേയ്ക്ക് പോകാന്‍ അനുമതിയ്ക്കായി റോബര്‍ട്ട് വാദ്ര. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടിയാണ് റോബര്‍ട്ട് വദ്ര കോടതിയെ സമീപിച്ചത്. ഡല്‍ഹി റോസ് അവന്യൂ സി.ബി.ഐ കോടതിയെയാണ് അദ്ദേഹം സമീപിച്ചത്. ഇത് രണ്ടാംതവണയാണ് ഈ ആവശ്യം ഉന്നയിച്ച് വാദ്ര കോടതിയെ സമീപിക്കുന്നത്.
Read Also : നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്നു, പേര് ശുദ്ധമാകും വരെ സഹകരിക്കും; റോബര്‍ട്ട് വാദ്ര
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിച്ച് വച്ചിരിക്കുന്ന പാസ്പോര്‍ട്ട് വിട്ട് നല്‍കണമെന്നാണ് വാദ്രയുടെ അപേക്ഷ. മെഡിക്കല്‍ ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണില്‍ ലണ്ടന്‍, യുഎസ്, നെതര്‍ലന്‍ഡ്സ് എന്നീരാജ്യങ്ങളിലേക്ക് പോകുന്നതിന് വദ്ര അനുമതി തേടിയിരുന്നു. ലണ്ടന്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് കോടതി അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തു.
Post Your Comments