സുഡാൻ: സുഡാനിൽ പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം മാറിയതായി റിപ്പോർട്ട്. സുഡാന്റെ സസ്പെൻഷൻ ആഫ്രിക്കന്‍ യൂണിയന് പിൻവലിച്ചതായാണ് വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: അഫ്ഗാനിസ്ഥാനും താലിബാനുമായി ഇനി ചർച്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്
ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീരിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്നുണ്ടായ അനിശ്ചിതത്തിനിടെയായിരുന്നു ആഫ്രിക്കൻ യൂണിയൻ സുഡാനെ സസ്പെന്റ് ചെയ്തത്.
ആഫ്രിക്കൻ യൂണിയന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച സുഡാൻ വിദേശകാര്യ മന്ത്രാലയം, യൂണിയന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട അബ്ധുള്ള ഹംഡോക്ക് 18 അംഗ മന്ത്രിസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുഡാന്റെ സസ്പെൻഷൻ ആഫ്രിക്കൻ യൂണിയൻ പിൻവലിച്ചത്. സുഡാനിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നതിനാൽ അതിന്റെ സസ്പെൻഷൻ പിൻവലിക്കുകയാണെന്ന് ആഫ്രിക്കൻ യൂണിയന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള സമിതി ട്വീറ്റ് ചെയ്തു.
ALSO READ: ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരം; മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ
വിദേശകാര്യ മന്ത്രി അസ്മ അബ്ദള്ള അടക്കം നാല് വനിതകൾ മന്ത്രിസഭയിൽ ഇടം പിടിച്ചു. ഇന്നലെയാണ് പ്രധാനമന്ത്രി അബ്ദുള്ള ഹംഡോക്ക് 18 മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. മന്ത്രിസഭയുടെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും കനത്ത വെല്ലുവിളികളാണ് തങ്ങൾക്ക് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments