Latest NewsNewsIndia

വാഹനപിപണിയിൽ ഉണർവുണ്ടാകുന്ന നീക്കം; ജിഎസ്ടി നിരക്ക് കുറഞ്ഞേക്കും

ന്യൂഡൽഹി: പ്രതിസന്ധിയിൽ നിൽക്കുന്ന വാഹനവിപണിയെ കൈപിടിച്ചുയർത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. ജിഎസ്ടി നിരക്ക് കുറഞ്ഞേക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ഐസ്ആര്‍ഒ ഏറ്റവും വലിയ ചരിത്രദൗത്യത്തിന് ഒരുങ്ങുന്നു : ആ പദ്ധതിയ്ക്ക് 2022 വരെ കാത്തിരിയ്ക്കാനും നിര്‍ദേശം : പുതിയ പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ

20നു ഗോവയിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ ചെറിയ കാറുകൾക്കും എല്ലാത്തരം പാർട്സിനും 18% നികുതിനിരക്കു നിർദേശിച്ചേക്കുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നീളം, എൻജിൻ വലുപ്പം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ 1 മുതൽ 22 ശതമാനം വരെ െസസുണ്ട്. പരമാവധി 6 മാസത്തേക്കു നികുതിനിരക്കു കുറയ്ക്കാനാണ് ആലോചന. എന്നാൽ, ഒരിക്കൽ കുറച്ച നിരക്കു പിന്നീടു വർധിപ്പിക്കുക എളുപ്പമല്ലാത്തതിനാൽ പല സംസ്ഥാനങ്ങളും എതിർക്കുന്നുവെന്നാണു സൂചന.

ALSO READ: ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു : നിരവധി മലയാളി യുവതികള്‍ ചതിക്കുഴിയില്‍

ചെറിയ കാർ, ബൈക്ക്, മോപെഡ് തുടങ്ങിയവയ്ക്കും ചില പാർട്സിനും 28 ശതമാനമാണു നികുതി. ജിഎസ്ടി നിരക്കിനൊപ്പം സെസും കുറയ്ക്കണോയെന്നും ചർച്ചയുണ്ട്.

സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള നടപടികൾക്കു സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നാണു കേന്ദ്രമന്ത്രിമാർ സൂചിപ്പിക്കുന്നതെന്നാണു വിലയിരുത്തൽ. ജി എസ് ടി നിരക്കു കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാനങ്ങളോടും ഉന്നയിക്കണമെന്നാണ് ഓട്ടമൊബീൽ വ്യവസായ മേഖലയിലുള്ളവരോടു കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത്. നേരത്തേ, ബ്രാൻഡഡ് ബിസ്ക്കറ്റിന്റെ നികുതി നിരക്കു കുറയ്ക്കാനും ഇതേ മാർഗം ധനമന്ത്രി നിർമല സീതാരാമൻ ഉപദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button