കണ്ടനാട്: ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കം നിലനിൽക്കുന്ന കണ്ടനാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് വിഭാഗം തുറന്നു നൽകാത്തതിനാൽ യാക്കോബായ വിശ്വാസികൾ ചാപ്പലിൽ കുർബാന നടത്തി.
ALSO READ: ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തി
പള്ളിത്തര്ക്കത്തെ തുടര്ന്ന് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗക്കാർക്ക് ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനയ്ക്കായി പള്ളി തുറന്ന് നൽകിയിരുന്നില്ല. അതിനാൽ കണ്ടനാട് സെന്റ് മേരീസ് പള്ളി സമീപത്തുള്ള യാക്കോബായ സഭയുടെ ചാപ്പലിൽ ആണ് കുർബാന നടത്തിയത്.
യാക്കോബായ വിഭാഗം വിശ്വാസികൾ കുർബാന നടത്തുന്ന പള്ളി പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് സബ് കളക്ടർ എത്തി പള്ളി പൂട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക ബാവയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധദിനം ആചരിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാൻ അധികാരികൾ മൗനാനുവാദം നൽകിയെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു.
Post Your Comments