ഹാലിഫാക്‌സ്: ജനങ്ങളെ ഭീതിയിലാഴ്ത്തി ഡൊറിയാന്‍ കൊടുങ്കാറ്റ് കാനഡ തീരം തൊട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി താറുമാറായി. നോവ സ്‌കോട്ടിയയുടെ തലസ്ഥാന നഗരമായ ഹാലിഫാക്‌സില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു. കൂടാതെ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.
https://twitter.com/SharkNewsWires/status/1170427982458040320
കൊടുംങ്കാറ്റിനെത്തുടർന്ന് ശക്തമായ മഴയും പെയ്യുന്നുണ്ട്. ഹാലിഫാക്സിൽ ഇതുവരെ നൂറ് സെന്റീമീറ്റർ മഴ പെയ്തതായും ഞായറാഴ്ച രാവിലെയോടെ മഴ കനക്കുമെന്നാണ് പ്രവചനമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
Just received a briefing with @HarjitSajjan, @RalphGoodale and @CDS_Canada_CEMD about the latest information on Hurricane Dorian. The safety of Canadians is our number one priority and we’re ready to help Atlantic Canada through this storm.
— Justin Trudeau (@JustinTrudeau) September 7, 2019
കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം മാറണമെന്ന് പ്രാദേശികമന്ത്രാലയങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതായി മന്ത്രി റാല്‍ഫ് ഇ ഗുഡഡ്ഡേല്‍ ട്വീറ്റ് ചെയ്തു.
https://twitter.com/SharkNewsWires/status/1170437994802810881
Post Your Comments