Latest NewsJobs & VacanciesNews

ഉദ്യോഗാർത്ഥികളെ ശ്രദ്ധിക്കുക : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി

ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയിലേക്കുള്ള 2019 ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ പരീക്ഷക്കായി അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, റെയില്‍വേ, ആംഡ് ഫോഴ്സസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, സബോര്‍ഡിനേറ്റ് ഓഫീസസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, സെന്‍ട്രല്‍ ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് ഹിന്ദി പ്രധ്യാപക്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് സീനിയർ ട്രാന്‍സ്‌ലേറ്റര്‍ എന്നിങ്ങനെയാണ് അവസരം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

Also read : കൂട്ടപിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ ശ്യംഖല

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഏത് തസ്തിക വേണമെന്നുള്ള ഓപ്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യം അപേക്ഷാഫോറത്തിൽ ലഭ്യമാണ്. കൊച്ചി (കോഡ് നമ്പര്‍: 9204) തിരുവനന്തപുരം (കോഡ് നമ്പര്‍: 9211) എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. നവംബര്‍ 26-നായിരിക്കും ആദ്യഘട്ട പരീക്ഷ നടക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://ssc.nic.in/

അവസാന തീയതി: സെപ്റ്റംബര്‍ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button