Latest NewsKeralaNews

ഈ ഓണത്തിനും ശമ്പളമില്ല : മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ : സിഐടിയുവിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം : ഈ ഓണത്തിനും ശമ്പളമില്ല , മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കേരളത്തിലെ മുത്തൂറ്റ് ശാഖകളെ അടച്ചുപൂട്ടിയ്ക്കാന്‍ കാണിയ്ക്കുന്ന സിഐടിയുവിന്റെ ശുഷ്‌കാന്തി കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളകാര്യത്തില്‍ കാണിക്കുന്നില്ല. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് കേരളത്തിലെ മൂത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. എന്നാല്‍ സംഘടനയ്ക്ക് ഭൂരിപക്ഷമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഓണം തുടങ്ങിയിട്ടും ഇതുവരെ ശമ്പള വിതരണം പൂര്‍ത്തികരിച്ചിട്ടില്ല. പണം തികയാത്തതിനാല്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങി ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രം ആദ്യഘട്ടത്തില്‍ ശമ്പളം വിതരണം ചെയ്യാനാണു തീരുമാനം. ഇതിനുള്ള നടപടി ആരംഭിച്ചു.

Read Also : നീതിയുടെ വിജയം; തുഷാറിന് പാസ്പോർട്ട് തിരിച്ചു നൽകി

സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപ മാത്രമാണു ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയുടെ പക്കലുള്ളത്. ഓഗസ്റ്റിലെ ശമ്ബളവിതരണം പൂര്‍ത്തിയാക്കാനും ഓണത്തോടനുബന്ധിച്ചുള്ള ബോണസും അലവന്‍സും വിതരണം ചെയ്യാനും ശബരിമലമണ്ഡല മകരവിളക്കു ക്രമീകരണങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് 20 കോടി രൂപ അനുവദിക്കുന്നതെന്നാണു ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എന്നാല്‍, എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ തന്നെ 65 കോടി രൂപ വേണം. ഈ സാഹചര്യത്തിലാണ് ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി ശമ്പളവിതരണം പരിമിതപ്പെടുത്തിയത്. തിങ്കളാഴ്ചയോടെ മറ്റുള്ളവര്‍ക്കും നല്‍കാമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇതിനായി 30 കോടി രൂപയെങ്കിലും വേണം. അതേസമയം, കൃത്യമായി ലഭിക്കാത്തതിനെപ്പറ്റി സി.ഐ.ടി.യു ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button