മോണ്‍സ: മത്സരത്തിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിന് മുന്‍പ് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
We are all extremely relieved that Alex Peroni walked away from this crash during Race 1 in Monza.
He is currently under medical observation.#ItalianGP ?? #F3 pic.twitter.com/UdlcFSIqBH
— Formula 3 (@FIAFormula3) September 7, 2019
ഫോര്‍മുല ത്രീ ഡ്രൈവറും ഓസ്‌ട്രേലിയക്കാരനുമായ പത്തൊമ്പതുകാരന്‍ അലക്‌സ് പെരോനിയയുടെ റേസിംഗ് കാർ ട്രാക്കിന് സമീപത്തെ കെര്‍ബില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വായുവില്‍ പല തവണ കറങ്ങി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കുകളോടെ രക്ഷപെട്ട അലക്‌സിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അപകടശേഷം മെഡിക്കല്‍ സംഘത്തിനൊപ്പം താരം നടന്നു നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. താന്‍ സുഖംപ്രാപിച്ചു വരുന്നതായി അലക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
Also read : ഡൊറിയാന്‍ കൊടുങ്കാറ്റ്: കാനഡയിൽ ജനങ്ങൾ ഭീതിയിൽ
Post Your Comments