ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ വനിതകളുടെ കലാശപ്പോരിൽ സെറീന വില്യംസും, ബിയാന്‍ക ആന്‍ഡ്രിസ്ക്യുവും തമ്മിൽ ഏറ്റുമുട്ടും. ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപിച്ചാണ് അമേരിക്കൻ താരമായ സെറീന ഫൈനലിൽ പ്രവേശിച്ചത്.സ്‌കോർ: 6-3, 6-1. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ബിയാന്‍ക ആന്‍ഡ്രിസ്ക്യു യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടവും സ്വന്തമാക്കി. സ്‌കോര്‍ 7-6, 7-5. ഞായറാഴ്‌ച പുലര്‍ച്ചെയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
Bianca or Serena?#USOpen pic.twitter.com/r1egPUs5Z7
— US Open Tennis (@usopen) September 7, 2019
പുരുഷ സിംഗിള്‍സിൽ റഫേല്‍ നദാലും, റഷ്യയുടെ ഡാനിൽ മെദ്വദേവും തമ്മിലാണ് ഏറ്റുമുട്ടുക. സെമിയിൽ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ കലാശപ്പോരിലേക്ക് കടന്നത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ടൈബ്രേക്കറിൽ നദാൽ സെറ്റ് നേടിയെടുത്തു. ശേഷം രണ്ടും മൂന്നും സെറ്റുകളിൽ അനായാസം വീഴ്ത്തി വിജയം നേടുകയായിരുന്നു. സ്‌കോർ: 7-6 (8/6), 6-4, 6-1.
Today is the day. The Women's Final awaits…https://t.co/rCZ0zB6qLe | #USOpen pic.twitter.com/8Ol32Ho6Gj
— US Open Tennis (@usopen) September 7, 2019
Also read : യുഎസ് ഓപ്പണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ
Rafa Nadal will face Daniil Medvedev on Sunday in the men’s singles final!#USOpen pic.twitter.com/sUjehAr4HB
— US Open Tennis (@usopen) September 7, 2019
Post Your Comments