Latest NewsUSANewsSportsTennis

യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ

ന്യൂയോർക്ക് : യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ് ടൂർണമെന്റിൽ ഇനി സൂപ്പർ ഫൈനലിനായുള്ള കാത്തിരിപ്പ്. പു​രു​ഷ സിം​ഗി​ള്‍​സ് റ​ഫേ​ല്‍ ന​ദാ​ല്‍ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. സെ​മി​യിൽ ഇ​റ്റ​ലി​യു​ടെ മാ​ത്യോ ബെ​റെ​ന്‍റ​റി​നി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് തോൽപ്പിച്ചാണ് നദാൽ കലാശപ്പോരിലേക്ക് കടന്നത്. ആ​ദ്യ സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ട​മായിരുന്നു. ടൈ​ബ്രേ​ക്ക​റി​ൽ ന​ദാ​ൽ സെ​റ്റ് നേടിയെടുത്തു. ശേഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ അ​നാ​യാ​സം വീഴ്ത്തി വി​ജ​യം നേടുകയായിരുന്നു. സ്കോ​ർ: 7-6 (8/6), 6-4, 6-1. റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വാ​ണ് ഫൈ​ന​ലി​ൽ ന​ദാ​ലി​ന്‍റെ എ​തി​രാ​ളി.

ആ​ർ​ത​ർ ആ​ഷി​ലെ പു​ൽ​മൈ​താ​ന​ത്തു​നി​ന്നും ഇത്തവണ നാ​ലാം യു​എ​സ് ഓ​പ്പ​ൺ കി​രീ​ടം നദാൽ നേടിയാൽ റോജർഡ​ർ ഫെ​ഡ​റ​റു​ടെ 20 ഗ്രാ​ൻ​ഡ് സ്‌​ലാ​മെ​ന്ന റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തും. കരിയറിലെ 27-ാം ഗ്രാൻസ്ലാം ഫൈനലാണ് നദാലിന്‍റേത്.

Also read : യുഎസ് ഓപ്പണ്‍ ടെന്നീസ്; ആവേശപ്പോരിനൊടുവിൽ ഫൈനലിലേക്ക് കുതിച്ച് സെറീന വില്യംസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button