ലഖ്നൗ: ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉദ്യോഗസ്ഥന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശില്‍ ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര കുമാര്‍ ഗൗതമാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വാടകവീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കര്‍ഷക സമിതിയുടെ ജില്ലാ പ്രസിഡന്റും അയല്‍ ഗ്രാമത്തിലെ ഒരാളും ഉള്‍പ്പെടെയുള്ളവര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. ഇത് സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും റിസര്‍വേഷന്റെ പേരിലും ജാതിയുടെ പേരിലും പലതവണ സംഘടിതമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Also read : അസാധാരണ ദുര്‍ഗന്ധം നിറഞ്ഞു: വിമാനം അടിയന്തിരമായി നിലത്തിറക്കി
Post Your Comments