CricketLatest NewsNewsInternationalSports

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അന്തരിച്ചു

ലാഹോർ : പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ (63) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ലാ​ഹോ​റി​ൽവെച്ചാണ് അന്തരിച്ചത്. ലെ​ഗ് സ്പി​ന്ന​റാ​യി​രു​ന്ന ഖാ​ദി​ർ 1977 ഡി​സം​ബ​റി​ൽ ലാ​ഹോ​റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യി ടെ​സ്റ്റി​ൽ അരങ്ങേറ്റം നടത്തി. 1983 ജൂ​ണിൽ ഏ​ക​ദി​ന​ മത്സരത്തിലേക്ക് കടന്നു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ബി​ർ​മിം​ഗ്ഹാ​മി​ലാ​യി​രു​ന്നു പോരാട്ടം. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി 67 ടെ​സ്റ്റും 104 ഏ​ക​ദി​ന​വും ക​ളി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ൽ​നി​ന്ന് 236 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ൽ 132 വി​ക്ക​റ്റും സ്വന്തമാക്കി. പാ​ക്കി​സ്ഥാ​ന്‍റെ മു​ഖ്യ സെ​ല​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Also read : ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button