ഛണ്ഡീഗഡ്: ഹരിയാനയില്‍ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒടുവിൽ വാർത്ത വരുമ്പോൾ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ വിയോജിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാന്‍ പറഞ്ഞു.
സംസ്ഥാനത്ത് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഭരണത്തില്‍ സന്തുഷ്ടയാണെന്നും അവര്‍ വ്യക്തമാക്കി.ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബരാല സ്വാഗതം ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പല നേതാക്കളും അസന്തുഷ്ടരാണ് രാഹുൽ ഗ്രൂപ്പിലുള്ള യുവ താരങ്ങൾക്ക് സോണിയ എത്തിയതോടെ അതൃപ്തിയുണ്ട്.
Post Your Comments