Latest NewsKeralaNews

ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്ക് നീണ്ട അവധിക്കാലം

തിരുവനന്തപുരം : ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്ക് നീണ്ട അവധിക്കാലം . ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായ 8 ദിവസം അവധിയാണ്. ബാങ്കുകള്‍ അടുത്തയാഴ്ച രണ്ടുദിവസം മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ.

Read Also : പെറ്റമ്മയെ മകൻ അഗതിമന്ദിരത്തില്‍ ഉപേക്ഷിച്ചു; നാളുകൾക്ക് ശേഷം അനാഥയായ അമ്മ സനാഥയായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു വൈകിട്ട് വീട്ടിലെത്തിയാല്‍ പിന്നെ പതിനാറാം തീയതി ജോലിക്കുപോയാല്‍ മതി. നാളെ ഞായര്‍, തിങ്കള്‍ മുഹ്‌റം, ചൊവ്വ മുതല്‍ വ്യാഴം വരെ ഓണാവധി. വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാര്‍ക്ക് തിങ്കള്‍, വ്യാഴം ലീവ് എടുത്താല്‍ ഒരാഴ്ച അവധികിട്ടും. ജീവനക്കാരില്‍ പലരും ദീര്‍ഘമായ അവധിയാഘോഷിക്കാന്‍ കുടുംബസമേതം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്.

Read Also : ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

സര്‍ക്കാര്‍ ഓഫിസുകളില്‍ അവശ്യചുമതലകള്‍ നിര്‍വഹിക്കാന്‍ ഏതാനും ജീവനക്കാരെ ചുമതലപ്പെടുത്തി വകുപ്പുകള്‍ ഇന്ന് ഉത്തരവിറക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരുവോണത്തിന് മാത്രമേ അവധിയുള്ളു. തിങ്കളാഴ്ച മുഹറത്തിന് ആര്‍ജിത അവധിയായി പ്രഖ്യാപിച്ച് ഇന്ന് ഗവര്‍ണറുടെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷ. ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധിയില്ലാത്തത് ഇടപാടുകാര്‍ക്ക് ആശ്വാസമായി. 13 മുതല്‍ 15 വരെ ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകളില്‍ പണം തീരുന്നതിനനുസരിച്ച് നിറയ്ക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button