Latest NewsKeralaNews

പൊടിയുപ്പില്‍ വിഷാംശമോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്

പൊടിയുപ്പില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ ഇതല്ലെന്ന് വെളിപ്പെടുത്തി ഡോ. സുരേഷ് സി പിള്ള രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

READ ALSO: ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം

ഡോക്ടര്‍ സുരേഷിന്റെ കുറിപ്പ് വായിക്കാം

പൊടിയുപ്പും കല്ലുപ്പും
പൊടിയുപ്പിൽ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയിൽ നിങ്ങളും ഒരു വീഡിയോ ഒരു പക്ഷെ കണ്ടു കാണും. ഡോ. Jinesh PS ആണ് ഈ വീഡിയോ ശ്രദ്ധയിൽ പെടുത്തിയത്.

വീഡിയോ ഏതാണ്ട് ഇങ്ങനെയാണ്, ഒരു പാത്രത്തിൽ അൽപ്പം നാരങ്ങാ നീര് ഒഴിക്കുന്നു, അതിലേക്ക് അൽപ്പം കഞ്ഞിവെള്ളം ഒഴിക്കുന്നു. ഇളക്കിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പൊടിയുപ്പ് ഇടുന്നു. പൊടിയുപ്പിട്ട ഭാഗം നീല കളർ ആകുന്നു.

READ ALSO: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ

കല്ലുപ്പിട്ട ഭാഗം കളർ മാറാതെ ഇരിക്കുന്നു.

വീഡിയോയിൽ “കണ്ടോ, പൊടിയുപ്പ് നീല കളർ ആയത്, ഇത് വിഷമാണ്.” ഇങ്ങനെ പോകുന്നു, വീഡിയോ.

ശരിക്കും പൊടിയുപ്പ് വിഷം ആയതിനാലാണോ നീല കളർ ആയത്?

അല്ല. ‘അയഡൈസ് ഡ്’ ആയ ഉപ്പിൽ വളരെ ചെറിയ അളവിൽ പൊട്ടസ്യം അയഡൈഡ് ചേർത്തിട്ടുണ്ടാവും. പൊടിയുപ്പ് ‘അയഡൈസ് ഡ്’ അല്ലെങ്കിൽ അയഡിൻ ചേർത്ത പൊടിയുപ്പായത് കൊണ്ടാണ് നീല കളർ ആയത്.

READ ALSO: കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത കൂടി , സ്ഥിതി ഗുരുതരമെന്ന് പഠനം

എങ്ങനെ ഇത് സംഭവിച്ചു?.

ഇത് ചിലപ്പോൾ നിങ്ങൾ പ്ലസ് ടു വിന് അല്ലെങ്കിൽ ചിലപ്പോൾ കെമിസ്‌ട്രി പ്രോജക്ടിന് ‘സ്റ്റാർച്ച് ടെസ്റ്റ്’ ചെയ്തിട്ടുണ്ടാവും? പൊട്ടസ്യം iodide (KI) ൽ ലയിപ്പിച്ച iodine (I2) ലായനിയന് ആണ് സ്റ്റാർച്ച് ടെസ്റ്റ് ചെയ്യാനായി ഉപയോഗിക്കുന്നത്. ഇതിൽ നിന്നും ഉണ്ടാകുന്ന triiodide anion ആണ് സ്റ്റാർച്ചിൽ ഉള്ള അമിലോസ് (Amylose) എന്ന polysaccharide മായി ചേർന്ന് amylose-Iodine സംയുക്തം ഉണ്ടാകുന്നു, ഇതിന് നീല കളർ ആണ്.

അപ്പോൾ ആ വീഡിയോയിൽ നാരങ്ങാ നീർ ചേർത്തത് എന്തിനാണ്?

‘അയഡൈസ് ഡ്’ ആയ ഉപ്പിൽ വളരെ ചെറിയ അളവിൽ പൊട്ടസ്യം അയഡൈഡ് ചേർത്തിട്ടുണ്ടാവും എന്ന് പറഞ്ഞല്ലോ . ഇത് സ്റ്റാർച്ചും ആയി പ്രവർത്തിച്ചുള്ള കളർ പ്രകടം ആകില്ല. എന്നാൽ നാരങ്ങാ നീർ ഒഴിക്കുമ്പോൾ ഇതിൽ ഉള്ള ആസിഡുകളുടെ സാന്നിധ്യത്തിൽ പൊട്ടസ്യം അയഡൈഡ് വിഘടിപ്പിച്ചു triiodide anion ഉണ്ടാവും. ഈ അയഡിൻ ആണ് കഞ്ഞിവെള്ളത്തിൽ ഉള്ള സ്റ്റാർച്ചും ആയി പ്രവർത്തിച്ചു നീല കളർ ആകുന്നത്.

എന്താണ് ഉപ്പ് അയഡൈഡ് ആക്കുന്നത്?

സാധാരണ കല്ലുപ്പിൽ അയഡിൻ ഉണ്ടാവില്ല. അയഡിന്റെ കുറവ് തൈറോയിഡ് ഗ്രന്ധികളിൽ വീക്കം ഉണ്ടാക്കാം (ഗോയ്റ്റർ). ഇതു തടയുവാനാണ് ആരോഗ്യ വിദഗ്ദ്ധർ 1950 മുതൽ ഇന്ത്യയിൽ ഉപ്പിൽ അയഡിൻ ചേർക്കാൻ നിർദ്ദേശം നൽകിയത്.

ഇപ്പോൾ മനസ്സിലായില്ലേ വിഷം ഉള്ളതു കൊണ്ടല്ല, അയഡിൻ ഉള്ളതു കൊണ്ടാണ് പൊടിയുപ്പ്, കഞ്ഞിവെള്ളത്തിലെ സ്റ്റാർച്ചും, നാരങ്ങാ നീരുമായി പ്രവർത്തിച്ചു നീല കളർ ആയതെന്ന്.
എഴുതിയത് : സുരേഷ് സി. പിള്ള

READ ALSO: ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ; ഓരോ റോക്കറ്റ് വിടുമ്പോഴും ഇന്ത്യ കൊയ്യുന്നത് കോടികള്‍

കൂടുതൽ ഗഹനമായ വായനയ്ക്ക്

“Iodised salt for preventing iodine deficiency disorders.” Wu, Taixiang, Guan Jian Liu, Ping Li, and Christine Clar. Cochrane Database of Systematic Reviews 3 (2002).

“The use of a starch iodine-blue test as a quality indicator of white milled rice.” Halick, John V., and K. K. Keneaster. Cereal Chemistry 33 (1956): 315-319.

Production of iodised salt and prevention of goitre in India. Subramanian, P. (1973) Current Science, 73-79.

“Prevalence of goitre and autoimmune thyroiditis in schoolchildren in Delhi, India, after two decades of salt iodisation.” Gopalakrishnan, Sripathy, S. P. Singh, Walia Ram Prasad, Sushil Kumar Jain, Vinod Kumar Ambardar, and Rajan Sankar. Journal of Pediatric Endocrinology and Metabolism 19, no. 7 (2006): 889-894.

https://www.facebook.com/sureshchandra122/posts/10214305757665252

shortlink

Related Articles

Post Your Comments

Related Articles


Back to top button