Latest NewsIndia

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ

കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് അദ്ദേഹത്തെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു..

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (75) ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാത്രി കടുത്ത ശ്വസനപ്രശ്നത്തെത്തുടര്‍ന്ന് അദ്ദേഹത്തെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു..

രാത്രി എട്ടിനുശേഷമാണ് പ്രവേശിപ്പിച്ചതെന്നും രക്തസമ്മര്‍ദം കുറഞ്ഞെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പരിശോധനകള്‍ നടന്നുവരുകയാണ്.ഏതാനുംവര്‍ഷങ്ങളായി ശ്വാസകോശരോഗത്തിന് ചികിത്സയിലാണ് അദ്ദേഹം.2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ. ആരോഗ്യം മോശമായതോടെ 2018-ല്‍ പാര്‍ട്ടിചുമതലകളൊഴിഞ്ഞു.

മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുതിര്‍ന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു. മമത ഡോക്ടര്‍മാരോട് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button