Latest NewsNewsIndia

ച​ന്ദ്ര​യാ​ന്‍-2 ദൗത്യം : പ്രധാനമന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്യും

ബെംഗളൂരു : ച​ന്ദ്ര​യാ​ന്‍-2 ദൗത്യവുമായി ബന്ധപെട്ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്യും. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍​ നിന്ന് രാ​വി​ലെ എ​ട്ടി​നായിരിക്കും അദ്ദേഹം  രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ ട്വീറ്റ് ചെയ്തു.

ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ‌ലാ​ന്‍​ഡിം​ഗ് നടത്തവേ വിക്രം ലാന്‍ഡറുമായുള്ള സി​ഗ്ന​ല്‍ ബ​ന്ധം ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ന് നഷ്ടപ്പെട്ടിരുന്നു. ഇതോടെ നിരാശയിലായ ശാ​സ്ത്ര​ജ്ഞരെ ആശ്വസിപ്പിച്ചും ധൈര്യം പകർന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്നും . പ്രതീക്ഷ കൈവിടാതിരിക്കുകയെന്നും ശാ​സ്ത്ര​ജ്ഞ​രു​ടെ സമീപമെത്തി പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പുലര്‍ച്ചെ 2.18ന് അറിയിച്ചത്. വിവരങ്ങൾ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതിൽ കൃത്യമായ വിശദീകരണം നൽകാനാകൂ എന്നും കെ ശിവൻ വ്യക്തമാക്കിയിരുന്നു.

Also read : ഐ​എ​സ്‌ആ​ര്‍​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാനം; ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഷ്ട്ര​പ​തി

shortlink

Related Articles

Post Your Comments

Related Articles


Back to top button