ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിലെ ആവേശപ്പോരിനൊടുവിൽ ഫൈനലിലേക്ക് കുതിച്ച് അമേരിക്കൻ താരം സെറീന വില്യംസ്. ഉക്രൈൻ താരം എലിന സ്വിറ്റോലിനെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന കലാശപ്പോരിൽ ഇടം നേടിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് സെറീന കളിക്കളത്തിൽ നടത്തിയത്.സ്കോര്‍: 6-3, 6-1.
Standing at the top ?
Serena Williams reaches her 10th US Open women's singles final, the most in the Open Era. pic.twitter.com/sxy6ryqRHq
— US Open Tennis (@usopen) September 6, 2019
ഇതുവരെ ആറ് തവണ കിരീടമണിഞ്ഞ സെറീന ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വിംബിള്‍ഡന്‍ ഫൈനലില്‍ പരാജയ ക്ഷീണം മാറ്റാനുള്ള സെറീനയുടെ അവസരം കൂടിയാണ് ഇത്തവണത്തെ യുഎസ് ഓപ്പൺ കിരീടം.നേരത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ നൂറ് വിജയം നേടിയ താരമെന്ന ചരിത്ര നേട്ടവും സെറീന സ്വന്തമാക്കിയിരുന്നു. സെമിയിലെ 101 ആം വിജയത്തിലൂടെ മുന്‍ അമേരിക്കന്‍ താരവും ലോക ഒന്നാം നമ്പറുമായിരുന്ന ക്രിസ് എവേര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്താനും സെറീനയ്ക്ക് സാധിച്ചു.
Supreme Serena ?@serenawilliams will seek a 7th crown in New York after dispatching Svitolina 6-3, 6-1 in the semifinals…#USOpen pic.twitter.com/BDHaI0iKOb
— US Open Tennis (@usopen) September 6, 2019
Also read : ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് തോൽവി
Post Your Comments