കൊച്ചി: കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിൽ യാത്രക്കാര്‍ വലഞ്ഞതോടെ നേരിട്ടെത്തി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറേ. റോഡിലെ കുഴികളില്‍ മെറ്റലിട്ട് ഗതാഗതം സുഗമമാക്കാനുളള നടപടികൾ കമ്മീഷണറുടെ നേതൃത്വത്തിലാണ് നടന്നത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ ജോലിനടക്കുന്നതും ഇരുവശത്തുമുള്ള ഇടുങ്ങിയ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മരടിലേക്കും തേവരയിലേക്കുമുള്ള റോഡുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചതും കനത്ത ട്രാഫിക് ബ്ലോക്കിന് കാരണമായി.
Read also: കൊച്ചിയിലെ ഗതാഗത കുരുക്ക്: ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാനുള്ള കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പലയിടത്തും പണി നടക്കുന്നതും ഓണം അവധിയെ തുടര്‍ന്നുണ്ടായ തിരക്കുമാണ് നഗരത്തിലെ പ്രധാന റോഡുകളെ സ്തംഭിപ്പിച്ചത്.റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കാനുള്ള കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പലയിടത്തും പണി നടക്കുന്നതും ഓണം അവധിയെ തുടര്‍ന്നുണ്ടായ തിരക്കുമാണ് നഗരത്തിലെ പ്രധാന റോഡുകളെ സ്തംഭിപ്പിച്ചത്. ഗതാഗതം നിയന്ത്രിക്കാന്‍ വൈറ്റിലയിലും കുണ്ടന്നൂരിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments