ഇറാൻ: സ്‌റ്റേഡിയത്തിൽ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സ്വയം തീക്കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് യുവതിയെ കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ALSO READ: റോഡ് മുറിച്ചുകടക്കുമ്പോൾ യുവാവ് ബോധരഹിതനായി നിലത്തു വീണു, പിന്നീട് സംഭവിച്ചത്; വീഡിയോ
സഹര്‍ എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ക്ലബായ ഇസ്‌റ്റെഗ്ലാല്‍ എഫ്‌സിയുടെ ആരാധികയായ 29കാരിയാണ് കോടതിക്കു പുറത്ത് ആത്മഹത്യാശ്രമം നടത്തിയത്.
കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്. ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: യു.എ.ഇയിൽ ഇനി യുവസംരംഭകർക്ക് കൂടുതൽ അവസരം; യൂത്ത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു
ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ ഫിഫ നടപടിയെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. അതേസമയം ആരാധികയുടെ ആത്മഹത്യാ ശ്രമം വലിയ പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്.
Post Your Comments