കൊച്ചി: റോഡ് നിർമ്മാണത്തിനുള്ള കേന്ദ്രസർക്കാർ ഫണ്ട് കേരളത്തിന്റെ ധനമന്ത്രി വേണ്ട രീതിയിൽ വിനിയോഗിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. തോമസ് ഐസക്കും ജി സുധാകരനും തമ്മിലുള്ള തമ്മിലടി മൂലമാണ് സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ധനവകുപ്പ് പണം നൽകിയില്ലെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. എന്നാൽ റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിൽ മറ്റേതൊരു സർക്കാരിനേക്കാളും മികച്ച പിന്തുണയാണ് മോദി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ചുരുക്കം പറഞ്ഞാൽ കേന്ദ്രസർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും കേരളത്തിന്റെ ധനമന്ത്രി വേണ്ട രീതിയിൽ ഫണ്ട് അനുവദിക്കാത്തതാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് മനസ്സിലാകുന്നത്.
ALSO READ: രണ്ടില, പി ജെ ആണ് ശരി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കി
വി.എസ്. സർക്കാരിന്റെ കാലത്തും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഒറ്റത്തവണ മെയിന്റനൻസിന് പണമനുവദിച്ചിരുന്നെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി റോഡ് മെയിന്റനൻസിന് ധനമന്ത്രി പണമനുവദിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നത്. അതായത് ഈ സർക്കാരിൽ ഒരു കൂട്ടുത്തരവാദിത്വമില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
Post Your Comments