Latest NewsIndiaNews

ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍ ഇങ്ങനെ

പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി വര്‍ദ്ധിപ്പിച്ചത്. പിഴ വര്‍ദ്ധിപ്പിച്ചതോടെ ചിലരില്‍ അത് വാശിയായി. ഞങ്ങള്‍ കോടതിയില്‍ പിഴ അടച്ചോളാമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് 1000രൂപ പിഴയും ഒപ്പം സൗജന്യമായി ഒരു ഹെല്‍മറ്റും.

READ ALSO: മാളയിൽ ടീനേജ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു പെൺവാണിഭം നടത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകള്‍ രാജസ്ഥാനില്‍ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനില്‍ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നല്‍കുന്നവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കാന്‍ പദ്ധതിയിടുന്നത്.

READ ALSO: ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച : ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു : സ്പാം കോളുകള്‍ വരും : ഉപഭോക്താക്കളോട് പാസ്‌വേര്‍ഡ് മാറ്റാന്‍ നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button