ന്യൂഡൽഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊത്ത് ചിക്കന്‍ ബിരിയാണി കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചത്. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് പ്രചരിപ്പിച്ചത്. റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഇതില്‍നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ ചേർത്താണ് ചിത്രം പ്രചരിക്കുന്നത്. 2015ലാണ് റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേർത്ത് മുൻപ് പ്രചരിച്ചിരുന്നു.
Read also: ഗര്‍ജനങ്ങളും ആക്രോശങ്ങളും നിര്‍ത്തി ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമാധാനത്തിന്റെ പാതയിലേയ്ക്ക്
Imran Khan and Reham Khan’s few clicks from Sehri Time at Vawda Residence in karachi…!!! pic.twitter.com/2n1exfZ2lX
— بلوچ ✨ (@SajidaBalouch) July 6, 2015
Post Your Comments