പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുക വര്‍ധിപ്പിച്ചതോടെ പലര്‍ക്കും ലഭിക്കുന്ന പിഴ സ്വന്തം വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്. ഇപ്പോൾ തങ്ങളിൽ നിന്നും പിഴ ഈടാക്കുന്ന പൊലീസിനെ നിയമം പഠിപ്പിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. റാഞ്ചിയിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിതരായി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Post Your Comments