അഹമ്മദാബാദ്: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയ്ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം. അഹമ്മദാബാദിലെ ദരിയപുരിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ഇവരെ ചവിട്ടുന്നതും വസ്ത്രം കീറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പിന്നീട് ചില ആളുകള്‍ ഇടപെട്ട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. അതേസമയം ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ച വിവരം മറച്ചുവെക്കാനായിരുന്നു പോലീസിന്റെ ശ്രമം. ജനങ്ങള്‍ ഇടപെട്ട് ഇവരെ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
Post Your Comments