ന്യൂഡല്‍ഹി: ലത മങ്കേഷ്‌ക്കര്‍ ഇനി ‘ഇന്ത്യയുടെ രാഷ്ട്രപുത്രി’. ഇന്ത്യന്‍ സിനിമാ പിന്നണിഗാന രംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ച് ലത മങ്കേഷ്‌ക്കര്‍ക്ക് രാഷ്ട്രപുത്രി പദവി നൽകാൻ കേന്ദ്രസർക്കാരാണ് തീരുമാനമെടുത്തിരിക്കുന്നത്. 90 തികയുന്ന സെപ്റ്റംബര്‍ 28ന് രാഷ്ട്രപുത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Read also: ‘നിങ്ങള്‍ നിങ്ങളാകുക’; താന്റെ ഗാനം ആലപിച്ച രാണുവിനോട് ലതാ മങ്കേഷ്‌കറിന് പറയാനുള്ളത്
ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ ലതാ മങ്കേഷ്‌ക്കര്‍ പാടിയിട്ടുണ്ട്. എംസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായിക ആയിരിക്കും ലതാ മങ്കേഷ്‌ക്കര്‍. 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2001ല്‍ ഭാരതരത്നയും നേടിയ ഗായിക കൂടിയാണ് അവർ.
Post Your Comments