കാബൂള്‍: ചാവേര്‍ സ്‌ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 40ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം കിഴക്കന്‍ കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനിക വിന്യാസമടക്കം വെട്ടികുറക്കുന്നത് സംബന്ധിച്ച് യുഎസ് അധിക്യതര്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തി വരവെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും അഫ്ഗാനില്‍ സ്‌ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യുകയാണ്.
Also read : പടക്ക നിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു
Post Your Comments