ഗുരുദാസ്പുർ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബട്ടാലയിലുള്ള വാൽമീകി ആശ്രമത്തിനു സമീപത്തെ ഫാക്ടറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെ 23പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. 27 പേർക്ക് പരിക്കേറ്റു. ഒട്ടേറെപ്പേർ സ്ഫോടനമുണ്ടായ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. ഫാക്ടറിക്കു സമീപമുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. പരിക്കേറ്റവരെ ഗുരുദാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Also read : പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം : 16 പേർക്ക് ദാരുണാന്ത്യം
Post Your Comments