ജയ്പുര്‍: എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ച് ഗുണ്ടാസംഘം. സിനിമയെ വെല്ലുന്ന രീതിയിലാണ് കൊലക്കേസുകളിലെ പ്രതിയും കൊടും ക്രിമിനലായ വിക്രം ഗുര്‍ജര്‍ എന്ന യുവാവിനെ ലോക്കപ്പില്‍നിന്ന് ഇറക്കാന്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ കൂട്ടാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ALSO READ: റോഡ് മുറിച്ചുകടക്കുമ്പോൾ യുവാവ് ബോധരഹിതനായി നിലത്തു വീണു, പിന്നീട് സംഭവിച്ചത്; വീഡിയോ
പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എകെ 47 ഉപയോഗിച്ച് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലക്കേസ് പ്രതിയെ ലോക്കപ്പില്‍ നിന്നിറക്കി.
പൊലീസ് കോണ്‍സ്റ്റബിളടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിക്രം ഹരിയാനയില്‍ നിന്നുള്ള ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണിയാണ്. സംഘത്തെ പിടികൂടാന്‍ രാജസ്ഥാന്‍ പൊലിസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ടീമിനെ നിയോഗിച്ചിട്ടണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് വാഹനത്തിലെത്തിയ 25 ഓളം വരുന്ന ഗുണ്ടാ സംഘം രാജസ്ഥാനിലെ ആല്‍വാറിലെ ബെഹ്‌റോര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാകരാന്തരീക്ഷം സൃഷ്ടിച്ചത്.
പൊലിസിനെ നിസ്സഹായരായി സാക്ഷിനിര്‍ത്തിയാണ് ഗുണ്ടാ സംഘം പ്രതികളുമായി കടന്നുകളഞ്ഞത്. പോകുന്ന വഴിയില്‍ വെച്ച് സംഘം തോക്കു ചൂണ്ടി ഒരു സകോര്‍പിയോ കാറും തട്ടിയെടുത്തു.
Post Your Comments