
കൊളംബോ : ശ്രീലങ്കയെ മാത്രമല്ല ലോകത്തെതന്നെ ഞെട്ടിച്ച് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന കൊളംബോ സഫോടന പരമ്പരയില്‍ നിര്‍ണായക തെളിവ് തേടി പൊലീസ്. സ്‌ഫോടനത്തില്‍ നിന്നു രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഏഴു പേരെയാണ് പൊലീസ് തിരയുന്നത്. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നിന്നു രക്ഷപ്പെട്ട 81 പേരെ ചോദ്യം ചെയ്‌തെങ്കിലും ശേഷിച്ച ഏഴു പേരെ ആശുപത്രിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. ഇവര്‍ ചികിത്സ തേടിയതായി വ്യക്തമായിട്ടുണ്ട്, എന്നാല്‍ ബന്ധപ്പെടാനുള്ള യാതൊരു വിവരവം നല്‍കാതെ തെളിവ് അവശേഷിപ്പിക്കാതെ സ്ഥലംവിട്ടതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.
പലതവണ ഇവരെ കണ്ടെത്താനായി കേസന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം(സിഐഡി) ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാത്തവണയും പരാജയമായിരുന്നു ഫലം. തുടര്‍ന്നാണ് ഇവര്‍ക്കായി തിരച്ചില്‍ നോട്ടിസിറക്കാന്‍ തീരുമാനിച്ചത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments