KeralaLatest NewsNews

സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സംസ്ഥാനത്തെ ാേഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. തന്റെയോ തന്റെ വകുപ്പിന്റേയോ കുറ്റമല്ല. ഞാനോ എന്റെ വകുപ്പോ വിചാരിച്ചതു കൊണ്ടുമാത്രം റോഡുകള്‍ നന്നാക്കാനാകില്ല. ഇപ്പോഴത്തെ ശോചനാവസ്ഥയ്ക്കു കാരണം സംസ്ഥാന ധനവകുപ്പാണ്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്ത സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.

Read Also : പൊതുമരാമത്ത് വകുപ്പ് മന്ത്രി റോഡിലെ കുഴികള്‍ അടയ്ക്കുന്നത് സ്വന്തം കവിതകള്‍ കൊണ്ട് : കുഴികളുടെ കണക്ക് വെച്ച് നോക്കുമ്പോള്‍ കവിതകളുടെ എണ്ണം ജനങ്ങളെ പേടിപ്പിയ്ക്കും : മന്ത്രി ജി.സുധാകരനെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു

പി.ഡബ്ലിയു ഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നും സുധാകരന്‍ ചോദിക്കുന്നു. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എം.എല്‍.എമാര്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കണം. അനുവദിക്കുന്ന പണം ദുര്‍വിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികള്‍ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button