ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ അനുവദിച്ചില്ല. ചിദംബരത്തെ കാണാനുള്ള സമയം അവസാനിച്ചതിനാലാണ് അവസരം നിഷേധിച്ചത്. മുകുള്‍ വാസ്നിക്ക്, പി.സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡെ എന്നിവര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തിനാണ് ചിദംബരവുമായുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി നിഷേധിച്ചത്. ജയില്‍ സൂപ്രണ്ടുമായി നേതാക്കള്‍ സംസാരിച്ചെങ്കിലും സമയം കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ വിചാരണ കോടതി 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിഹാര്‍ ജയിലിലേക്കു മാ റ്റിയത്. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് വിചാരണ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. മുന്‍ ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമായ ചിദംബരത്തിന് കനത്ത സുരക്ഷയാണ് ജയിലിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.സെപ്റ്റംബര്‍ 19 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി.
Post Your Comments